ENQUIRY

ഇനി പറന്നെടുക്കാം സെൽഫി!

കോഴിക്കോട് : ഇനി മുതൽ സെൽഫികളും പുത്തൻ പാതയിലേക്ക്. ഇഷ്ടാനുസരണം സെൽഫി എടുക്കാൻ ദിനവും പുത്തൻ പരീക്ഷണങ്ങൾ നടക്കുകയാണ്. അതിലൊന്നാണ് പറന്നു കൊണ്ട് സെൽഫി എടുക്കുന്ന എയർ സെൽഫി. ഫൊട്ടോ എടുക്കാനായി കൈ ഉപയോഗിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. പോക്കറ്റിൽ കിടക്കുന്ന ഡ്രോൺ ആണ് എയർസെൽഫിയുടെ പ്രധാന ഭാഗം. ഇറ്റലിക്കാരനായ എദോർദോ സ്ട്രോപ്പിയനയുടേതാണ് ഈ ആശയം. 5 മെഗാ പിക്സൽ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വായുവിൽ 20 മീറ്റർ വരെ ഉയരാൻ സഹായിക്കുന്ന നാല് റോട്ടറുകൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. സ്മാർട്ട് ഫോണിനേക്കാൾ ചെറുതും ഭാരം കുറവുമാണ് ഈ സെൽഫി ഡ്രോണിന്. റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ഈ സംവിധാനം ഒരു തവണ ചാർജ് ചെയ്താൽ മൂന്ന് മിനിറ്റ് വരെ പറക്കും.

(Visited 12 times, 1 visits today)

Leave a Reply

Your email address will not be published. Required fields are marked *

sixteen + twenty =