ENQUIRY

ഇനി രോഗങ്ങൾ കണ്ടെത്താനും സ്മാർട്ട് ഫോൺ

കോഴിക്കോട്: കാൻസർ, ക്ഷയം മുതലായ മാരക രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന ‘സ്മാർട്ട് ഫോൺ പാത്തോളജി മൈക്രോസ്കോപ്പ്’ വരുന്നു. കുറഞ്ഞ ചെലവിൽ രോഗങ്ങൾ കണ്ടെത്തുന്നതോടൊപ്പം ചികിത്സ സൗകര്യം പരിമിതമായ ഗ്രാമീണ മേഖലകളിൽ ടെലിമെഡിസിൻ മുഖാന്തിരം ചികിത്സ നടത്താവുന്നതാണ്.

ഉയർന്ന നിക്ഷേപം വേണ്ടിവരുന്ന ലാബ് ഉപകരണങ്ങൾ സാധാരണക്കാർക്കു പോലും താങ്ങാനാവുന്ന വിലയിൽ ഒരു സ്മാർട്ട് ഫോണ് അനുബന്ധഉപകരണമാക്കി ചുരുക്കാൻ തയ്യാറെടുക്കുകയാണ് വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധർ.

ഡിഎൻഎ പരിശോധന അടക്കമുള്ള സംഗതികൾ സാധ്യമാകുന്ന ഈ ഉപകരണം ഏതാണ്ട് 30,000 രൂപയ്ക്ക് വിപണിയിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരമൊരു സ്മാര്ട്ട് ഫോൺ ഉപകരണം യാഥാര്ഥ്യമാകുന്നതോടെ, പല മാരക രോഗങ്ങളെയും എളുപ്പത്തില് തിരിച്ചറിയാനും ചികിത്സതേടാനും സാധിക്കുമെന്നാണ് വിദഗ്ധരുടെ ചിന്ത.

(Visited 9 times, 1 visits today)

Leave a Reply

Your email address will not be published. Required fields are marked *

9 − five =