ENQUIRY

വിപ്ലവകരമായ മുന്നേറ്റത്തിനൊരുങ്ങി ഐഡിയയും വൊഡാഫോണും ഒരുമിക്കുന്നു

കോഴിക്കോട് : ടെലികോം രംഗത്ത് വിപ്ലവം സൃഷ്ട്ടിച്ചു പ്രമുഖ സേവന ദാതാക്കളായ ഐഡിയ സെല്ലുലാറും ലയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഐഡിയ സെല്ലുലാറിന്റെ ഉടമസ്ഥരായ ആദിത്യ ബിർള ഗ്രൂപ്പുമായി ചർച്ചകൾ നടക്കുകയാണെന്ന് ബ്രിട്ടൻ ആസ്ഥാനമായ വൊഡാഫോൺ ഗ്രൂപ്പ് സ്ഥിരീകരിച്ചു. ഇത് യാഥാർഥ്യമായാൽ ഇന്ത്യൻ ടെലികോം രംഗത്തെ സർവ്വ സമവാക്യങ്ങളും തിരുത്തികുറിക്കുന്ന നീക്കമാകും.
മുകേഷ് അംബാനിയുടെ ജിയോക്കുള്ള മറുപടിയാകും ഈ ലയണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ എയർടെല്ലിനും ഇവരുടെ ലയനം തിരിച്ചടിയാകും എന്നും പറയപ്പെടുന്നു. നിലവിൽ 32 ശതമാനം വിപണി വരുമാന വിഹിതവും എയർടെൽ ഒറ്റയ്ക്കാണു കൈയാളുന്നത്. 19 ശതമാനം വിപണി വിഹിതവുമായി വൊഡാഫോൺ രണ്ടാമതും 17 ശതമാനം വിപണി വിഹിതവുമായി ഐഡിയ മൂന്നാമതുമാണ്.

(Visited 13 times, 1 visits today)

Leave a Reply

Your email address will not be published. Required fields are marked *

17 + 9 =